
കോട്ടയം: കോട്ടയം ജില്ലയില യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയും നവ കേരള സദസിന് പണം അനുവദിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസിന് പണം അനുവദിച്ചത്. നവ കേരള സദസിന് പണം അനുവദിക്കരുതെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി അരലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമെന്ന് കോട്ടയം ഡി സി സി പ്രസിഡന്‍റ് നാട്ടകം സുരേഷ് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്‍റിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നവ കേരള സദസിന് പണം അനുവദിച്ച നടപടിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ അച്ചടക്ക നടപടി എടുക്കും എന്നും നാട്ടകം സുരേഷ് വിവരിച്ചു.
Be the first to comment