പിപിഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തു, ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല’: വീണാ ജോർജ്

CAG റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല. CAG മറുപടി നൽകിയിരുന്നു. പിപിഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ട് തവണയും രോഗത്തെ കേരളം അതിജീവിച്ചു.

ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെൻ്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ലെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായം.

ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെഎംസിഎൽ മരുന്ന് വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയെ അറിയിച്ചു.

അതേസമയം 2025 മാര്‍ച്ച് എട്ടോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഐസി കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായിട്ടാണ് പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്.

ആ ഘട്ടത്തില്‍ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 17,000 ആയി ഉയര്‍ന്നിരിക്കുന്നു എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നിയമ പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐസി കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*