ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി വീട്ടുമുറ്റ സദസ്സ് ചേർന്നു

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി ബൂത്ത് നമ്പർ 37 ൽ വീട്ടുമുറ്റ സദസ്സ് ചേർന്നു. CDS ചാർജ് വഹിക്കുന്ന ബിന്ദു കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം നവകേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി അംഗവും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ  റ്റി. റ്റി. രാജേഷ് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ബോർഡ് മെമ്പർ മഞ്ജു ജോർജ്, ബൂത്ത് ചെയർമാൻ തോമസ് പി. റ്റി എന്നിവർ സംസാരിച്ചു.

BLO പുഷ്പവല്ലി. റ്റി. എൽ സ്വാഗതം ആശംസിക്കുകയും ADS അംഗം അജിത സുനിൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. നാടിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ സജീവമായ ചർച്ച നടന്നു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർ, സാമൂഹിക പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*