കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു.

കോട്ടയം ഭാഗത്തുനിന്നു വന്ന സ്കാനിയ ബസ് എതിർദിശയിൽ എത്തിയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ ഒരു വശം തകർന്നു. ടയറുകളും ഇളകിത്തെറിച്ചു. ഈ സമയം ധന്യയുടെ സ്കൂട്ടറിൽ ബസ് തട്ടുകയും ചെയ്തു.

ഇതിനിടയിൽപ്പെട്ട ധന്യ അദ്ഭുതകരമായാണ് രക്ഷപെട്ടത്. ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു. യാത്രക്കാർ ചേർന്ന് പരുക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*