അതിരമ്പുഴ: അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേക്ക് തിരിഞ്ഞു പാറോലിക്കൽ മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ നാൽപാത്തിമല ഓട്ടക്കാഞ്ഞിരം റോഡിൽ കൂടി അതിരമ്പുഴ അമലഗിരി റോഡിൽ എത്തി യാത്ര തുടരാവുന്നതാണ്.
Be the first to comment