
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും. ഈഴവരെ അധിക്ഷേപിച്ചയാളാണ് പി സി ജോര്‍ജ്. പിസി ജോര്‍ജിൻ്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപ്പോള്‍ പേര് നോക്കിയാണ് വോട്ട് ചെയ്യുന്നത്. ഇടതുപക്ഷം വരെ ഇന്ന് പേര് നോക്കി വോട്ട് ചെയ്യുന്നു. സംഘടിത മത ശക്തികൾക്ക് മുമ്പിൽ അവരുടെ നയം മാറ്റേണ്ടി വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയില്‍ എല്ലാ പാര്‍ട്ടിയുണ്ട്. എസ്എന്‍ഡിപി യോഗത്തെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ നിലപാടുമില്ല. ഓരോരുത്തര്‍ക്കും അവരുടെ രാഷ്ട്രീയമനുസരിച്ച് പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയല്ല, സമുദായ സംഘടനയാണ്. എല്ലാ പാര്‍ട്ടികളും അതിനകത്തുണ്ട്. മതനേതാക്കന്മാര് പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കാലമല്ല’, വെള്ളാപ്പള്ളി പറഞ്ഞു.
Be the first to comment