യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്കെന്ന് സൂചന? ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നു

പത്തനംതിട്ട: കേരള കോൺഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടർ ടി തോമസ് രാജിവെക്കാനൊരുങ്ങുന്നു. ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാനാണ് വിക്ടർ ടി തോമസ് ഒരുങ്ങുന്നതെന്നാണ് വിവരം. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാനാണ് വിക്ടർ ടി തോമസ്. സെറിഫെഡ് മുൻ ചെയർമാനായിരുന്നു.

തിരുവല്ല നിയോജക മണ്ഡലത്തിൽ രണ്ട് തവണ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചു കയറാൻ വിക്ടർ തോമസിന് ആയിരുന്നില്ല. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അർഹതയുണ്ടെന്ന് വിക്ടർ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടർന്ന് തർക്കം രൂപപ്പെട്ടിരുന്നു. ആ തർക്കം ഇപ്പോൾ പാർട്ടി വിടുന്നതിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

കെഎസി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് വിക്ടർ തോമസ്.

Be the first to comment

Leave a Reply

Your email address will not be published.


*