മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മല്ലിക സുകുമാരൻ്റെ കുടുംബം വാചാലരാകാറുണ്ട്. ആ ബന്ധത്തിൻ്റെ കെട്ടുറപ്പ് കൊണ്ട് തന്നെയാണ് പൃഥ്വിരാജിൻ്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ്റെ പണിപ്പുരയിലാണ് മോഹൻ ലാലും പൃഥ്വിരാജും ഇപ്പോൾ. എമ്പുരാനില്‍ പ്രധാനമായും ഖുറേഷി എബ്രാമിൻ്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് പുറമേ യുഎസ് അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളിലായാണ് ചിത്രീകരണം.
കഴിഞ്ഞ ദിവസം ആടുജീവിതം ചിത്രത്തിൻ്റെ പ്രമോഷൻ ചടങ്ങിനെത്തിയ പൃഥ്വിരാജിൻ്റെ നടത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോള് ചരിച്ചുള്ള പൃഥിയുടെ നടത്തതിന് ആരാധകരുടെ കമന്റ് മുഴുവൻ മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ചാണ്. ഇരുവരും എമ്പുരാൻ്റെ ചിത്രീകരണത്തിൽ ആയതിനാൽ മോഹൻലാൽ പൃഥിയുടെ ദേഹത്ത് കയറിയതാണെന്നും ‘ചന്ദനം ചാരിയാൽ ചന്ദനം മണക്കും’ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
Be the first to comment