കോട്ടയം മാന്നാനത്ത് കൈക്കൂലിയായി മദ്യക്കുപ്പി വാങ്ങി ലൈഗിക ബന്ധത്തിന് ക്ഷണിച്ചു ;എ എസ് ഐ വിജിലൻസ് പിടിയിൽ

ഗാന്ധിനഗർ: കൈക്കൂലിയായി മദ്യക്കുപ്പി വാങ്ങുകയും ലൈഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്ത എ എസ് ഐ വിജിലൻസ് പിടിയിലായി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജുവാണ് പിടിയിലാത്.

മുൻ പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ സത്രീയോടാണ് എ എസ് ഐ ലൈഗിക ബന്ധത്തിന് ക്ഷണിക്കുകയും കൈക്കൂലിയായി മദ്യക്കുപ്പി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് സത്രീ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം മാന്നാനം ജംഗ്ഷനിലെ ചെമ്പരത്തി ഹോട്ടലിൽ വച്ച് സ്ത്രീ മദ്യക്കുപ്പി കൈമാറുമ്പോഴാണ് എ എസ് ഐ ബിജുവിനെ വിജിലൻസ് ആൻ്റ് ആൻ്റികറക്ഷൻ ഡിവൈഎസ്പി നിർമ്മൽ ബോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*