തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പുരാോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി. ഡിസംബർ 12-ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശം നൽകി.
പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് എഡിജിപിക്കെതിരേയുംയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജുവിന്റെ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം.
നിലവിൽ എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചു. സമാനമായ പരാതിലാണ് അന്വേഷണമെന്ന് ചൂണ്ടികാട്ടിയ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടത്.
അതേസമയം, മരംമുറി, ഫോൺചോർത്തൽ, മാമി തിരോധാനം, ആർഎസ്എസ് നേതാക്കളുമായുള്ള വിവാദ കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സമർപ്പിക്കുമെന്നാണ് വിവരം.
Be the first to comment