വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി ∙ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിക്കു മുന്നിൽ വ്യവസ്ഥകൾ വയ്ക്കാൻ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ 30ന് കൊച്ചിയിൽ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*