നടൻ വിജയിയെ നേരിൽ കാണാൻ ചെന്നൈയിലേക്ക് കാൽനടയാത്രയുമായി ഉണ്ണിക്കണ്ണൻ. നടൻ വിജയിയുടെ കടുത്ത ആരാധകനാണ് ഇയാൾ. കഴിഞ്ഞ കുറേക്കാലമായി വിജയിയെ കാണാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വാർത്തകൾ തമിഴ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു.
രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. പുലർച്ചെ യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ഇന്നിതാ വിജയിയെ കാണാൻ ഒരു പരിശ്രമം കൂടി നടത്തുകയാണ് ഉണ്ണിക്കണ്ണൻ. മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ പോകുന്നത്.
ചെന്നൈ വരെ നീളും ഈ യാത്ര. അടുത്തിടെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
‘അമ്മയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്’, എന്നാണ് ഉണ്ണിക്കണ്ണൻ പ്രതികരിച്ചത്. നമ്മൾ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് ഈസിയായി ജയിക്കുന്നതല്ല, അതിന് വേണ്ടി കഠിന പ്രയത്നം ചെയ്താൽ നമ്മൾ വിജയിക്കും. അതിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥമെന്നും ഉണ്ണിക്കണ്ണൻ പറയുന്നു.
Be the first to comment