അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍. കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തില്‍ വെറും 50 പന്തില്‍ ശ്രേയസ് 100 റണ്‍സ് അടിച്ചെടുത്തു.
10 സിക്‌സുകള്‍ സഹിതമാണ് വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം ശ്രേയസ് 114 റണ്‍സടിച്ച് പുറത്താകാതെ നിന്നു.
നായകന്റെ മിന്നും ബാറ്റിങ് ബലത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
ഓപ്പണര്‍ ആയുഷ് മാത്രെ (78), ഹര്‍ദിക് തമോര്‍ (84), ശിവം ദുബെ (പുറത്താകാതെ 63) എന്നിവര്‍ ശ്രേയസിനു കട്ട പിന്തുണ നല്‍കി. ശിവം ദുബെ വെറും 36 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതമാണ് 63ല്‍ എത്തിയത്. അഞ്ചാം വിക്കറ്റില്‍ ശ്രേയസ്- ശിവം ദുബെ സഖ്യം 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
Be the first to comment