നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; ‘പൂക്കാലം’ തിയറ്ററുകളിലേക്ക്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ആനന്ദം സിനിമയില്‍ ടാറ്റുമോളായി എത്തിയ അന്നു ആന്‍റണിയും വരുണായെത്തിയ അരുണ്‍ കുര്യനും പൂക്കാലത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്.

സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നു ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.  കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*