
പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർത്തിയായി. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു.
പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാൺണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാർ വിജിലന്‍സിന്‍റെ പിടിയിലായത്. മണാർക്കാട് വെച്ച് സുരേഷിൻ്റെ കാറിൽ വെച്ചാണ് കൈക്കൂലി നൽകിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് വില്ലേജ് അസിസ്റ്റൻ്റ് അറസ്റ്റിലായത്.
Be the first to comment