മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നുള്ള പിവിആർ നിലപാടിൽ പ്രതിഷേധമറിയിച്ച് വിനീത് ശ്രീനിവാസൻ. പിവിആർ എന്ന ഒറ്റ ശൃംഖലയിൽ മാത്രമുള്ള പ്രശ്നമല്ലാ ഇത്. കാരണം രാജ്യത്ത് ഉടനീളം പല സ്‌ക്രീനുകളും ഇവർക്ക് സ്വന്തമാണ്. ഈ തിയേറ്ററുകളിൽ ഒന്നും മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നില്ല. ഇതോടെ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘തിയേറ്റർ ലോയൽറ്റി എന്നൊരു കാര്യമുണ്ട് പ്രേക്ഷകന്. വീടിന് തൊട്ടടുത്തുള്ള തിയേറ്ററിലാണെങ്കിൽ അധികം ദൂരം യാത്ര ചെയ്യേണ്ട എന്ന് ചിന്തിക്കുന്നവരുണ്ട്. ബാത്ത് റൂം, പാർക്കിംഗ് എന്നിവയെല്ലാം പല പ്രേക്ഷകരും നോക്കാറുണ്ട്. പലർക്കും പ്രിയപ്പെട്ട തിയേറ്ററുകളുണ്ടാകും. അതിൽ പിവിആർ തിയേറ്ററുകളെ ഇഷ്ടപ്പെടുന്നവർ തിയേറ്ററിലേക്ക് വരാതെയാകും. ഇത്തരം പ്രേക്ഷകരെ നമുക്ക് നഷ്ടമാവുകയാണ്, അത് വലിയ നഷ്ടവുമാണ്,’ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.
‘ഞങ്ങൾ ഹൃദയം ചെയ്തപ്പോൾ സൺഡേ ലോക്ക് ഡൗണുള്ള സമയമാണ്. അന്ന് പല തിയേറ്ററുകാരും എന്നെയും വിശാഖിനെയും വിളിക്കുമായിരുന്നു. ഈ സിനിമ ഒടിടിക്ക് കൊടുക്കരുത്, തിയേറ്ററിൽ റിലീസ് ചെയ്യണമെന്ന് പറയുമായിരുന്നു. ഞങ്ങൾ അവരുടെ കൂടെ നിന്നു. വിശാഖിന് മൂന്ന് മടങ്ങ് ലാഭം കിട്ടാനുള്ള ഓഫറുണ്ടായിരുന്നു. ഞങ്ങൾ കൊടുത്തില്ല. വിശാഖ് തിയേറ്ററുടമയാണ്, ഞാൻ കലാകാരനാണ്. ഞങ്ങൾക്ക് ആ സിനിമ തിയേറ്ററിൽ ഓടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം തിയേറ്ററുകൾക്കൊപ്പം നിന്നവരാണ് ഞങ്ങൾ.
Be the first to comment