ക്രൈസ്തവര്‍ക്കെതിരായ അതിക്രമം: ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ

ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ. ഞായറാഴ്ച ജന്തർമന്തറിലാണ് 79 സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുക. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. 

അക്രമങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങളില്‍ എസ് ഐ ടി രൂപീകരിക്കുക, ആള്‍ക്കൂട്ട ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നൽകുക, നിയമവിരുദ്ധമായി അറസ്റ്റുചെയ്യപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകുക, എന്നിവയാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവര്‍ ഇരയായ അക്രമസംഭവങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികര്‍ക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സഭകളുടെ പരാതി.  രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ക്ക് നിവേദനം നല്‍കും. 

Be the first to comment

Leave a Reply

Your email address will not be published.


*