മുരിങ്ങയില; കർക്കിടകത്തിലെ വിലക്കപ്പെട്ട ഇല

സർവൗഷധിയാണ് മുരിങ്ങ. പക്ഷേ, കർക്കിടകത്തിൽ വിലക്കപ്പെട്ട വിലപ്പെട്ട ഭക്ഷണം കൂടിയാണ് ഇത്. ഓറഞ്ചിനെക്കാള്‍ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാള്‍ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാള്‍ നാലു മടങ്ങ് കാല്‍സ്യവും രണ്ട് മടങ്ങ് പ്രോട്ടീനും, ഏത്തപ്പഴത്തെക്കാള്‍ മൂന്ന് മടങ്ങ് പൊട്ടാസ്യം, കാരറ്റില്‍ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിന്‍ തൈരിനെക്കാള്‍ 2 ഇരട്ടി പ്രോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ള മുരിങ്ങയില കൊടും മഴക്കാലത്ത് കഴിച്ചാൽ വിഷമയമായിരിക്കും എന്നാണ് ആചാര്യ മതം.

ശരീരത്തിലെ നീര്‍ക്കെട്ടും വീക്കവും കുറയ്ക്കുന്നു. വാര്‍ദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങ ഇല പ്രതിരോധ ശേഷി കൂട്ടുന്നു. വൈറ്റമിന്‍ സി, ബി, എന്നിവയ്ക്കൊപ്പം കോംപ്ലക്‌സ് വൈറ്റമിനുകളായ ബി-6, തയാമിന്‍ റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവയും മുരിങ്ങയില കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നു. മുരിങ്ങയി‌ലയില്‍ ജീവകം സി ഉള്ളതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയെയും സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ കുറഞ്ഞാല്‍ തേങ്ങാപ്പാല് ചേര്‍ത്ത കഞ്ഞിയില്‍ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാല്‍ മുല പാലില്ലാത്ത അവസ്ഥയില്‍ മാറ്റം ഉണ്ടാകും. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ മുരിങ്ങ: മൂന്നു മാസം മുരിങ്ങയില പൊടിച്ച്‌ സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ലവല്‍ നന്നായി കുറയും. കാഴ്ചശക്തി കൂട്ടും .

മുരിങ്ങയിലയിലെ വൈറ്റമിന്‍-എ കാഴ്ചശക്തി വർധിപ്പിക്കുന്നതിനും നിശാന്ധത മാറ്റുന്നതിനും സഹായിക്കുന്നു. മുരിങ്ങപ്പൂവ് തോരന്‍ വെച്ചു കഴിച്ചാല്‍ കൃമി ശല്യം മാറും. കിഡ്‌നിയിലെ കല്ല് അലിയിച്ചു കളയാനും വരാതിരിക്കാനും മുരിങ്ങസത്ത് ഉത്തമമാണ്.

പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം മുരിങ്ങയുടെ വേരുകൾ അതു നിൽക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം വലിച്ചെടുക്കും. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്‍റെ തടിയില്‍ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യും. എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. ഇങ്ങനെ അധികമായി വരുന്ന വിഷം ഇലയിൽ കൂടി കളയാന്‍ ഈ വൻമഴക്കാലങ്ങളിൽ മുരിങ്ങ ശ്രമിക്കുന്നു.

അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പൂർവികർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*