വൈറ്റമിൻ ഡി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ ആവശ്യമായ അളവിൽ വൈറ്റമിൻ ലഭിക്കാതെ വരുന്നതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് വഴിതെളിക്കും. അതിനാൽ, നിങ്ങളുടെ വൈറ്റമിൻ ഡിയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്തുക എന്നതാണ് കുറവ് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം. വൈറ്റമിൻ ഡിയുടെ കുറവിൻ്റെ ചില ലക്ഷണങ്ങൾ ഇവയാണ്.
ക്ഷീണം
നിങ്ങൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, രാത്രിയിൽ നന്നായി ഉറങ്ങിയതിനുശേഷവും നിങ്ങൾക്ക് ക്ഷീണവും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വൈറ്റമിൻ ഡി നിങ്ങളുടെ ഉറക്കത്തിന്റെയും ഉണർവിന്റെയും സമയക്രമത്തെ ബാധിക്കുന്നു, ഇത് ഒടുവിൽ നിങ്ങളെ ക്ഷീണിതനാക്കുന്നു.
മാനസിക നിലയിലെ മാറ്റങ്ങൾ
വൈറ്റമിൻ ഡിയുടെ കുറവുമൂലം വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡി സെറോടോണിൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് കുറവുള്ള സമയത്ത് വിഷാദത്തിനും മറ്റ് മാനസിക വൈകല്യങ്ങൾക്കും ഇടയാക്കും.
അസ്ഥി വേദന
വൈറ്റമിൻ ഡി നിങ്ങളുടെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ, അത് ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു, ഇത് ഒടുവിൽ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും അസ്ഥികളിൽ വേദന ഉണ്ടാക്കുകയും ചെയ്യുന്നു.
വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ അത് മുടികൊഴിച്ചിലിന് കാരണമാകും. വൈറ്റമിൻ ഡി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു, ഇത് ഒടുവിൽ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
മുറിവ് ഉണങ്ങുന്നതിലെ കാലതാമസം
വൈറ്റമിൻ ഡിയുടെ അഭാവത്തിൻ്റെ ഒരു ലക്ഷണം മുറിവ് ഉണങ്ങുന്നതിലെ കാലതാമസമാണ്. വൈറ്റമിൻ ഡി അണുബാധ ഇല്ലാതാക്കാൻ സഹായിക്കും, നിങ്ങൾക്ക് വൈറ്റമിൻ്റെ കുറവുണ്ടെങ്കിൽ അത് നിങ്ങളുടെ മുറിവ് ഉണക്കുന്നത് സാവധാനത്തിലാക്കും.
പേശീവലിവ്
വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ പ്രവർത്തനത്തെ ബാധിക്കും. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യപ്പെടാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു.
Be the first to comment