ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5 നെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

20Hz പുതുക്കല്‍ നിരക്കും മറ്റ് ആകര്‍ഷകമായ ഫീച്ചറുകളും ഉള്ളതാവും ഫോണ്‍ . ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ഫോണിന് കരുത്തുപകരും. ഡോള്‍ബി വിഷന്‍, HDR10+, ZREAL സാങ്കേതികവിദ്യ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫണ്‍ടച്ച് ഒഎസ് കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് ആണ് ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചര്‍.

ഉയരമുള്ള സ്‌ക്രീന്‍ പ്രൊഫൈല്‍ ഇതിന്റെ പ്രത്യേകതകളിലൊന്നായിരിക്കും . 16 ജിബി റാമും ഒരു ടിബി വരെ സ്‌റ്റോറേജ് കപാസിറ്റിയും, അള്‍ട്രാ തിന്‍ ഡിസ്‌പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകള്‍ തുടങ്ങിയവയും ഉണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*