200 മെഗാപിക്‌സല്‍ കാമറ; വിവോ എക്‌സ്200, എക്‌സ്200 പ്രോ ലോഞ്ച് ഡിസംബര്‍ 12ന്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പുതിയ സീരീസിലെ വിവോ എക്‌സ്200, എക്‌സ്200 പ്രോ എന്നിവ ഇന്ത്യയില്‍ ഡിസംബര്‍ 12ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

എക്‌സ്200 പ്രോ ഇന്ത്യയിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ Zeiss APO ടെലിഫോട്ടോ കാമറ അവതരിപ്പിക്കും. നൂതന ഇമേജിംഗ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുതിയ കാമറ സംവിധാനം കൊണ്ടുവരുന്നത്.

ഡിസംബര്‍ പകുതി മുതല്‍ ഫോണുകള്‍ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും.

എക്‌സ്200ല്‍ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ പ്രതീക്ഷിക്കാം. ഒപ്പം തിളക്കമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് 120Hz റിഫ്രഷ് നിരക്കോടെയായിരിക്കും പുതിയ ഫോണ്‍ വിപണിയിലെത്തുക. മുന്‍നിര മീഡിയാടെക് ഡൈമെന്‍സിറ്റി 9400 ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക. 5,800mAh ബാറ്ററി ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ഉപയോഗവും വാഗ്ദാനം ചെയ്യുന്നു.

50MP Sony IMX921 പ്രൈമറി കാമറ, 50MP അള്‍ട്രാ വൈഡ് കാമറ, 50MP സോണി IMX882 ടെലിഫോട്ടോ ലെന്‍സ്, സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്‍വശത്ത് 32 എംപി സ്‌നാപ്പര്‍ എന്നിവയാണ് കാമറ വിഭാഗത്തില്‍ വരിക.

വിവോ എക്‌സ്200 പ്രോ മോഡലിന് അല്‍പ്പം വലിയ ഡിഡ്‌പ്ലേയും പ്രതീക്ഷിക്കാവുന്നതാണ്. 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 6000mAh ബാറ്ററിയോടെ വരുന്ന ഫോണ്‍ 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണച്ചേക്കാം. മള്‍ട്ടിടാസ്‌കിങ്ങിനും ഗെയിമിങ്ങിനും ഉയര്‍ന്ന പ്രകടനം വാഗ്ദാനം ചെയ്യുന്ന മീഡിയാടെക് ഡൈമെന്‍സിറ്റി 9400 മുന്‍നിര ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക.

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുള്ള (OIS) 50MP പ്രൈമറി കാമറ, 50MP അള്‍ട്രാ വൈഡ് കാമറ, മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി V3+ ഇമേജിംഗ് ചിപ്പുമായി ജോടിയാക്കിയ 200MP Zeiss APO ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ ഒരു ബഹുമുഖ കാമറ സജ്ജീകരണം സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി, മുന്‍വശത്ത് 32 എംപി സ്‌നാപ്പര്‍ ഉണ്ടായിരിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*