
റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ മരിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈൻ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. പുടിന്‌റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.
ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മക്രോണുമായി സെലന്‍സ്‌കി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. സമാധാന ശ്രമങ്ങള്‍ക്കിടയിലും യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് റഷ്യയുടെ ആഗ്രഹമെന്ന് സെലന്‍സ്‌കി ആരോപിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി പുടിന്‌റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാൽ റഷ്യന്‍ പ്രസിഡന്‌റിന്‌റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിക്കുകയാണുണ്ടായത്.
Be the first to comment