
ലോകത്ത് ആദ്യമായി ഒരു സാധാരണ സ്മാർട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വഴി വീഡിയോ കോളിംഗ് നടത്തി ടെലികോം രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് വോഡാഫോൺ. വിദൂര ലൊക്കേഷനിൽ നിന്നാണ് വീഡിയോ കോൾ നടത്തിയതെന്നും യൂറോപ്പിലുടനീളം ഈ സാങ്കേതികവിദ്യ ലഭ്യമാകുമെന്നും വോഡാഫോൺ അറിയിച്ചു. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷമോ ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാകും. [Vodafone]
വോഡാഫോണിന്റെ സിഇഒ മാർഗരിറ്റ ഡെല്ല വാലെ, തിങ്കളാഴ്ച നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത പ്രദേശത്തെ വെൽസ് മൗണ്ടഡ് റേഞ്ചിലുണ്ടായിരുന്ന കമ്പനി എഞ്ചിനീയർ റോവൻ ചെസ്‌മറെ വീഡിയോ കോൾ ചെയ്തു. പ്രത്യേക സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയിരുന്നു വീഡിയോ കോൾ നടത്തിയത്. ഒരു അഭിമുഖത്തിലാണ് വോഡാഫോൺ സിഇഒ ഈ വീഡിയോ കോളിനെക്കുറിച്ച് പറഞ്ഞത്.
“ഒരു സാധാരണ ഉപകരണത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണമായ മൊബൈൽ അനുഭവം നൽകുന്നതിന് മാത്രമാണ് ഞങ്ങൾ സാറ്റലൈറ്റ് സേവനം ഉപയോഗിക്കുന്നത്. ഉപഗ്രഹ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വീഡിയോ ഡാറ്റയിലേക്ക് ടെക്സ്റ്റ് കൈമാറാൻ കഴിയുമെന്ന് കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങൾ പൂർണ്ണ വീഡിയോ കോൾ ചെയ്തത്”- വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.
ഈ പ്രത്യേക സാങ്കേതികവിദ്യക്കായി ലോ-എർത്ത് ഓർബിറ്റിലുള്ള അഞ്ച് ബ്ലൂബേർഡ് ഉപഗ്രഹങ്ങളെയാണ് വോഡാഫോൺ ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധാരണ സ്മാർട്ട്ഫോണുകളിൽ 120 Mbps വരെ വേഗത ലഭിക്കും.
നെറ്റ്‌വർക്ക് കവറേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പല ടെലികോം കമ്പനികളും ഇപ്പോൾ സാറ്റ്‌ലൈറ്റ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോണുകളിൽ ഉപഗ്രഹ കണക്ടിവിറ്റി ഓപ്ഷനുകളും നൽകുന്നുണ്ട്. സാംസങിന്‍റെ ഏറ്റവും പുതിയ ഗാലക്‌സി എസ് 25 അൾട്രാ, ഐഫോൺ ലൈനപ്പുകൾക്കും ഉപഗ്രഹവുമായി ബന്ധിപ്പിക്കാൻ കഴിയും.
Be the first to comment