ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗണ്‍ ടൈഗണിന്റെ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ വേരിയന്റുകള്‍ പുറത്തുവിട്ട് കമ്പനി. ഫോക്‌സ്‌വാഗണ്‍ ആനുവല്‍ ബ്രാന്‍ഡ് കോണ്‍ഫറന്‍സിലായിരുന്നു പുതിയ വേരിയന്റുകള്‍ പരിചയപ്പെടുത്തിയത്. രണ്ട് വേരിയന്റുകളും വൈകാതെതന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

സ്മോക്ക്‌ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കാർബണ്‍ സ്റ്റീല്‍ ഗ്രെ ഫിനിഷോടുകൂടിയുള്ള റൂഫ്, ഡാർക്ക് ക്രോം ഫിനിഷില്‍ വരുന്ന ഡോർ ഹാന്‍ഡിലുകള്‍, 17 ഇഞ്ച് വരുന്ന പുതിയ അലോയ്‌ വീലുകളും വാഹനത്തിന്റെ പുറത്തെ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ആകർഷകമായ മാറ്റങ്ങള്‍ വാഹനത്തിന്റെ ഉള്‍ഭാഗത്തും വരുത്തിയിട്ടുണ്ട്. 1.5 ലിറ്റർ പെട്രോള്‍ ടർബൊ എഞ്ചിനാണ് ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ടില്‍ വരുന്നത്. 148 ബിഎച്ച്പി പവറില്‍ 250എന്‍എം ടോർക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.

ടൈഗണ്‍ ജിടി ലൈനില്‍ കമ്പനി നല്‍കിയിരിക്കുന്നത് ഒരു ലിറ്റർ ടിഎസ്‌ഐ എഞ്ചിനാണ്. 113 ബിഎച്ച്പി പവറില്‍ 178 എന്‍എം ടോർക്ക് വരെയാണ് എഞ്ചിന് ഉത്പാദിപ്പിക്കാന്‍ സാധിക്കുക. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് രണ്ട് വേരിയന്റിലും. ഓട്ടോമാറ്റിക്ക് ട്രാന്‍സ്‌മിഷനും ലഭ്യമാണ്. ഫോക്‌സ്‌വാഗണ്‍ വിർട്ടസിന്റെ ജിടി പ്ലസ് വേർഷനും കമ്പനി അവതരിപ്പിച്ചിരുന്നു.

ആശയമായി മാത്രം അവതരിപ്പിച്ച മോഡല്‍ ഈ വർഷം അവസാനമായിരിക്കും ലോഞ്ച് ചെയ്യുക. ഡീലർഷിപ്പുകളുടെ എണ്ണം വർധിപ്പിക്കാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 193 സെയില്‍ ഡീലർഷിപ്പുകളാണ് കമ്പനിക്കുള്ളത്. ഈ വർഷം ഇത് 230 ആക്കി ഉയർത്താനാണ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*