ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയേയും സഹോദരിയേയും കൊണ്ട് ജീവനക്കാർ ബസ് കഴുകിച്ചു

കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചു. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും മോശം അനുഭവമുണ്ടായത്.

ഇന്നലെ വൈകീട്ട് 3ന് വെള്ളറട് ഡിപ്പോയിലായാരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആർഎന്‍സി 105-ാം നമ്പർ ചെമ്പൂർ വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്‍റെ സീറ്റിന് പിന്നിലാണ് ഇരുവരും ഇരുന്നിരുന്നത്. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.

എന്നാൽ സംഭവം അറിഞ്ഞതു മുതൽ തങ്ങളോട് ഡ്രൈവർ കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങാറായെന്നു മനസിലാക്കിയപ്പോൾ ഡ്രൈവർ പെൺകുട്ടികളോട് ‘വണ്ടി കഴുകിയിട്ട് പോയാൽ മതി’ എന്നു പറയുകയായിരുന്നു.

തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾസ് സൂപ്രണ്ടിന്‍റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ട് സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം നിറച്ച് ബസിലെത്തി ഇരുവരും ചേർന്ന് കഴുകി വൃത്തിയാക്കി. തുടർന്നാണ് ഇവരെ പോകാന്‍ അനുവദിച്ചത്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാന്‍ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാരുടെ ഈ ക്രൂരത.

Be the first to comment

Leave a Reply

Your email address will not be published.


*