രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം

രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കം. അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്കാകും ഇതിന്റെ പ്രയോജനം ലഭിയ്ക്കുക. 16 രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് ഇന്ന് വിശദീകരിക്കും.

ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടികൾ. വോട്ടിംഗ് ശതമാനത്തിൽ ഗണ്യമായ വർദ്ധനവ് ആണ് കമ്മീഷന്റെ ലക്ഷ്യം. നിലവിൽ ഇതിനുള്ള തടസം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള വോട്ടർമാരുടെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ പാകത്തിലുള്ള വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിക്കുക. സാങ്കേതികമായി ഇത്തരം ഒരു വോട്ടിംഗ് മെഷിനായുള്ള തയ്യാറെടുപ്പുകൾ കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. കരട് പദ്ധിതി അംഗീകൃത രാഷ്ട്രീയ പാർട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികൾ കമ്മീഷൻ പൂർത്തിയാക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം വോട്ടിംഗ് മെഷീൻ ഉപയോഗിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

Be the first to comment

Leave a Reply

Your email address will not be published.


*