രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപിക്ക് ലഭിച്ച വോട്ട് കോൺഗ്രസ്സിൻ്റേത്: ബിനോയ് വിശ്വം എംപി

ഏറ്റുമാനൂർ:രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കേരളത്തിൽനിന്നും ലഭിച്ച ഏക വോട്ട് കോൺഗ്രസ്സിൻ്റേതാകാമെന്ന് ബിനോയ് വിശ്വം എംപി. സമീപകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കോൺഗ്രസ് നേതാക്കന്മാർ ബിജെപിയയി മാറുന്ന കാഴ്ചയാണ് പാർലമെൻ്റിൽ പോലും കാണുന്നത്. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ബിജെപിയുമായി കേരളത്തിൽ യോജിക്കുകയാണ്. കോൺഗ്രസ്, ബിജെപി രഹസ്യധാരണകൾ മറനീക്കി പുറത്തു വരുന്നതിന്റെ സൂചനയാണ് കേരളത്തിൽ നിന്നും ബിജെപിക്ക് ലഭിച്ച വോട്ടെന്ന് അദ്ദേഹം ആരോപിച്ചു.  

ഏറ്റുമാനൂരിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം എംപി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഐ. കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി ബിനു ബോസ്, പി.കെ സുരേഷ്, കെ.വി. പുരുഷൻ, സി.വി. ചെറിയാൻ, പി.എ. അബ്ദുൾ കരീം, ഡി.ജി. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*