‘രഹസ്യ സ്വഭാവമുള്ള വിവരങ്ങളായതിനാൽ പരസ്യപ്പെടുത്താൻ കഴിയില്ല’; പൂരം കലക്കൽ റിപ്പോർട്ടിലെ വിവരാകാശത്തിന് മറുപടി ലഭിച്ചുവെന്ന് വിഎസ് സുനിൽകുമാർ

തൃശൂർ : പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന വിവരാവകാശത്തിന് മറുപടി ലഭിച്ചുവെന്ന് വിഎസ് സുനിൽകുമാർ. രഹസ്യ സ്വഭാവമുള്ള വിവരങ്ങളായതിനാൽ പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറുപടിയിൽ അപ്പീൽ പോകുന്നതായിരിക്കും. ജനങ്ങൾ അറിയേണ്ട വിഷയങ്ങൾ അത് അറിയണം. രഹസ്യ സ്വഭാവമുള്ള വിവരങ്ങളൊഴികെ മറ്റുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിടാൻ തയ്യാറാകണം.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാർ അന്വേഷിച്ച റിപ്പോർട്ട് പുറത്തുവിടാൻ ആകില്ലെന്ന് പൊലീസ് പറഞ്ഞു. വിവരാവകാശ അപേക്ഷയിലാണ് രഹസ്യ രേഖയായതിനാൽ പുറത്തുവിടാൻ ആവില്ലെന്ന് പൊലീസ് മറുപടി നൽകിയത്. രഹസ്യ വിവരങ്ങൾ ആഭ്യന്തരവകുപ്പ് മറച്ചുവയ്‌ക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.

വിവരാവകാശത്തിൽ നിയമാനുസൃതം പുറത്തുവിടേണ്ടതില്ലായെന്നത് ഒഴികെയുളള റിപ്പോർട്ടിലെ കാര്യങ്ങൾ പുറത്തു വിടണമെന്ന് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ വിവരാകാശത്തിന് മറുപടി ലഭിക്കാൻ അപ്പീൽ നൽകാമെന്നും മറുപടി ലഭിച്ചിട്ടുണ്ട്. നിയമവശങ്ങൾ പരിശോധിച്ച ശേഷം അപ്പീൽ പോകുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും വിഎസ് സുനിൽകുമാർ  പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*