അസംഘടിത മേഖലയിൽ കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം; കെ. എസ്. എൻ. എൽ .എ

ഏറ്റുമാനൂർ : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർഷാവർഷം കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും ചെയ്യണമെന്ന് കേരള സ്വതന്ത്ര നിർമ്മാണ തൊഴിലാളി അസോസിയേഷൻ (കെ. എസ്. എൻ. എൽ .എ ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം, ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കണം, ക്ഷേമ പെൻഷൻ 5000 – രൂപയായി ഉയർത്തണം തുടങ്ങിയ കാര്യങ്ങൾ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ 14 ജില്ലകളിലും സംഘടനാ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ തൊഴിലാളികൾ സംഘടനയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസിഡൻറ് പി .എസ് . സോമൻ ,സെക്രട്ടറി ഫ്രാങ്ക്ളിൻ .കെ . ജോസഫ് , ട്രഷർ കെ. ജെ സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*