അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി

തിരുവനന്തപുരം: അംഗൻവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അംഗൻവാടികളാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*