ഥാര്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. 5 ഡോര്‍ മോഡല്‍ ഥാർ റോക്സിന്റെ ബുക്കിങ് മഹീന്ദ്ര ആരംഭിച്ചു. ദസറയുടെ വേളയില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷമാണ് വില. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് കമ്പനി ഥാർ റോക്സ് അവതരിപ്പിച്ചത്.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പായാണ് ഥാര്‍ റോക്സ് എന്ന മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡോറുമായി എത്തിയ ഥാറിനെക്കാള്‍ വലിപ്പം കൂടിയതിനൊപ്പം രണ്ട് ഡോറുകള്‍ കൂടി അധികമായി നല്‍കിയതാണ് പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റം. എം ഗ്ലൈഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റത്തിനൊപ്പം ഥാറിനെക്കാള്‍ 443 എം.എം നീളവും 50 എം.എം. വീതിയും 79 എം.എം. ഉയരവും 400 എം.എം. അധിക വീല്‍ബേസും നല്‍കിയാണ് ഥാര്‍ റോക്സിനെ ഥാറിനെക്കാള്‍ വലിയ വാഹനമാക്കിയിരിക്കുന്നത്.
ആറ് സ്ലോട്ടുകളായി തിരിച്ച് രണ്ട് കളങ്ങളായി ഒരുക്കിയിരിക്കുന്ന ഗ്രില്ല്, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള ഡി.ആര്.എല്ലിനൊപ്പം സ്ക്വയര്‍ പ്രൊജക്ഷന് എല്‍.ഇ.ഡിയില്‍ നല്‍കിയിട്ടുള്ള ലൈറ്റും ചേര്‍ന്നാണ് ഥാര്‍ റോക്സില്‍ ഹെഡ്ലാമ്പായിരിക്കുന്നത്. ഇരട്ട നിറങ്ങളില്‍ അത്യാവശ്യം വലിപ്പത്തിലാണ് മുന്നിലെ ബമ്പര്‍. ഇതില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ഫോഗ്ലാമ്പ് പോലും എല്‍.ഇ.ഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് 360 ഡിഗ്രിയിലും കാഴ്ച ഉറപ്പാക്കുന്നതിനുള്ള ക്യാമറയും മുന്നിലുണ്ട്.
ലൈഫ് സ്റ്റൈല്‍ എസ്.യു.വി, ഓഫ് റോഡ് വാഹനം തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നനാണ് ഥാര്‍ റോക്സ്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഉയര്‍ന്ന വകഭേദത്തിലുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ പുതുതലമുറ കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കൊപ്പം അലക്സയുടെ പിന്തുണയും ഇതിലുണ്ട്. പേരുപോലെ തന്നെ എന്റര്‍ടെയ്ന്‍മെന്റിനുള്ള മാര്‍ഗങ്ങളും ഇന്‍ഫര്‍മേഷനുള്ള ആപ്പുകളും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതേ വലിപ്പത്തിലാണ് തീര്‍ത്തിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായാണ് ഈ സ്ക്രീനും ഒരുക്കിയിട്ടുള്ളത്.പുതുമയുള്ള ഡിസൈനിലാണ് സ്റ്റിയറിങ് വീല്‍ തീര്‍ത്തിരിക്കുന്നത്. ക്രൂയിസ് കണ്ട്രോള് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സ്റ്റിയറിങ്ങില്‍ തന്നെ നിയന്ത്രിക്കാം. ക്ലൈമറ്റ് കണ്ട്രോള് ഓട്ടോമാറ്റിക് ആയിട്ടുണ്ട്. ലാപ്ടോപ്പ് പോലും ചാര്‍ജ് ചെയ്യാവുന്ന സ്ലോട്ടുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങും അകത്തളത്തിലെ ഹൈലൈറ്റുകളാണ്.
മുന്‍നിരയിലെ സീറ്റുകള്‍ക്ക് വെന്റിലേറ്റഡ് സംവിധാനം ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. ഡ്രൈവര്‍ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനും കഴിയും. വിശാലമായ പനോരമിക് സണ്‍റൂഫാണ് മറ്റൊരു പുതുമ. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പിന്‍നിര സീറ്റുകളാണ്. ലെഗ്റൂം, ഹെഡ്റൂം എന്നിവ വിശാലമായ പനോരമിക് സണ്‍റൂഫാണ് മറ്റൊരു പുതുമ. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പിന്‍നിര സീറ്റുകളാണ്. ലെഗ്റൂം, ഹെഡ്റൂം എന്നിവ വിശാലമാണ്. 640 ലിറ്ററിന്റെസ്റ്റേറേജ് ഉറപ്പാക്കുന്ന വലിയ ബൂട്ടും ഥാര്‍ റോക്സില്‍ നല്‍കിയിട്ടുണ്ട്.
Be the first to comment