വാളയാർ കേസ്: മാതാപിതാക്കൾക്ക് സിബിഐയുടെ സമൻസ്

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സിബിഐയുടെ നീക്കം. ഹർജിയിൽ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ 1 ലേക്കു മാറ്റി.

സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് 6 കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. 3 കേസുകളിൽകൂടി ഇവരെ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

11 വയസുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, 9 വയസുകാരിയായ ഇളയ കുഞ്ഞ് 52 ദിവസത്തെ വ്യത്യാസത്തിൽ 2017 മാർച്ച് 4നുമാണ് ജീവനൊടുക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*