മീനിലെ ഫാറ്റി ആസിഡുകള്‍ മൂഖകുരു കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് മുഖകുരു ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖകുരു ഉളള ആളുകളില്‍ നടത്തിയ പഠനത്തില്‍ 98% പേരിലും ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് കണ്ടെത്തിയിരുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമ്മത്തിലെ എണ്ണയുടെ ഉത്പാദനം നിയന്ത്രിക്കുകയും അതുവഴി മുഖകുരു ഉണ്ടാകുന്നത് കുറയ്‌ക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലുളള ഗുളികകളും ഭക്ഷണങ്ങളും കഴിക്കുന്നത് മുഖകുരുവിന് നല്ല ഫലം നൽകുന്നു. എന്നാല്‍ ഈ കണ്ടുപിടുത്തത്തില്‍ സംശയമുളളതായി ചില ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണക്രമം, പാലുൽപ്പന്നങ്ങൾ, ഒമേഗ 3 ഗുളികകൾ, എന്നിവ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഫലവുമായി മീന്‍ കഴിക്കുമ്പോള്‍ ലഭിക്കുന്ന ഫലങ്ങളെ താരതമ്യപ്പെടുത്താത്തത് കൊണ്ട് ഏതാണ് കൂടുതല്‍ ഫലപ്രദമെന്ന് മനസിലാക്കാനാവില്ല എന്നാണ് ഈ ശാസ്‌ത്രജ്ഞര്‍ വാദിക്കുന്നത്.
എന്നിരുന്നാലും, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്പന്നമാണ്. ഇവ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മത്സ്യത്തിനും പയർവർഗങ്ങൾക്കും നിരവധി ഗുണങ്ങളുണ്ട്. ചൊറിച്ചിൽ, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
Be the first to comment