വഖഫ് ബിൽ‌ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു

സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. കിരൺ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച സഭയിൽ നടക്കും. ബില്ല് അവകരണത്തെ പ്രതിപക്ഷം വിമർശിച്ചു.

നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ബില്ല് നാളെ സഭയിൽ അവതരിപ്പിക്കുമെന്ന തീരുമാനം ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. ബിൽ അവതരണത്തെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും എതിർത്തു. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്നും ആദ്യം അവതരിപ്പിച്ച ബില്ലിൽ കാര്യമായ ഭേദഗതികൾ ജെ.പി.സി. വരുത്തിയിട്ടില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ലാണ് സഭയിൽ വച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‍ഞ്ഞു. ക്രമ പ്രശ്നം ഇല്ലെന്നും തങ്ങൾ ചർച്ചയും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് കിരൺ റിജിജു പറഞ്ഞു. പലയിടത്തുനിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണ്. ബിൽ ഭരണഘടന വിരുദ്ധമല്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*