കനത്ത മഴ: ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 18 മുതല്‍ 20 വരെ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ സമയങ്ങളില്‍ ഊട്ടി അടക്കമുള്ള മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കാലാവസ്ഥാ വകുപ്പ് മേഖലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20 വരെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് കളക്ടര്‍ എം അരുണ അറിയിച്ചു. എല്ലാ വകുപ്പുകളും കനത്ത ജാഗ്രതിയിലാരിക്കുമെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിളും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*