മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ സി.എൻ.ജി പ്ലാന്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബി.പി.സി.എൽ നിർമ്മാണ ചിലവ് വഹിക്കും. ബി.പി.സിഎല്ലുമായി ഇക്കാര്യം തത്വത്തിൽ ധാരണയായി.
ഒരു കൊല്ലത്തിനകം പ്ലാന്റ്സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിർണായക ചുവടുവയ്പ്പാകും ഇതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം ചെയ്യാൻ വിവിധ ഏജൻസികളുമായി ഇടക്കാല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment