ജലനിരപ്പ് 137.5 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രത

തിരുവനന്തപുരം: കനത്തമഴയിൽ നീരൊക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയിൽ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതൽ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. സെക്കൻഡിൽ പരമാവധി 10000 ക്യൂമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത
പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. ഇന്ന് ജില്ലയിൽ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

Be the first to comment

Leave a Reply

Your email address will not be published.


*