ബെംഗളുരു : രാംനഗറിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത കർണാടകയിലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ വെള്ളക്കെട്ട്. ഇത് ചെറിയ രീതിയിൽ വാഹനങ്ങളുടെ കൂട്ടിയിടികൾക്കും, ഗതാഗത തടസത്തിനും ഇടയാക്കി. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും ചൂണ്ടിക്കാട്ടി ജനങ്ങൾ രംഗത്ത് വന്നു. ബൈപ്പാസിൽ രാംനഗറിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ ബെംഗളുരുവിലും സമീപപ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തിരുന്നു. പലയിടത്തും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായി. യാത്ര ചെയ്യാനാവാതെ ദുരിതത്തിലാണ് പ്രദേശവാസികൾ.
വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്ഥലത്തെ കർഷകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയരുകയും ചെയ്തിരുന്നു.
Be the first to comment