റോഡിലെ വെള്ളക്കെട്ട്; കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: വെള്ളക്കെട്ടുമൂലം കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഏഴു കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

റോഡിന് കറുകെ മീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം മൂലം സ്വന്തം വീടുകളിലേയ്ക്കുള്ള യാത്രാമാർഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണിവർ. പി ഡബ്ല്യൂ ഡി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*