അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ഗദ്സമേൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സംയുക്തമായി അതിരമ്പുഴ ഫൊറോനയിലെ 13 ഇടവക ദേവാലയങ്ങളിലേക്കും വിശുദ്ധ കുരിശിന്റെ വഴി ചൊല്ലി തീർഥാടനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലിന് അതിരമ്പുഴ പള്ളിയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ ആരംഭിച്ച വിശുദ്ധ കുരിശിന്റെ വഴിയിൽ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലും ഫൊറോനയിലെ മുഴുവൻ വൈദികരും നേതൃത്വം നൽകി.
അതിരമ്പുഴ പള്ളിയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴി കോട്ടയ്ക്കുപുറം, ഏറ്റുമാനൂർ, വെട്ടിമുകൾ, കട്ടച്ചിറ, പുന്നത്തുറ വെള്ളാപ്പള്ളി, ആറുമാനൂർ, പള്ളിക്കുന്ന്, ചെറുവാണ്ടൂർ, തെള്ളകം പുഷ്പഗിരി, നാല്പാത്തിമല, മാന്നാനം, ലിസ്യൂ, മണ്ണാർകുന്ന് ഇടവകകളിലൂടെ സഞ്ചരിച്ച് അതിരമ്പുഴ ടൗൺ ചാപ്പലിൽ എത്തിയശേഷം വലിയപള്ളിയിൽ സമാപിച്ചു.
Be the first to comment