വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ മരണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. മരണ ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം പോലീസ് കേസെടുത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പോലീസെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസ് കോൺഗ്രസ് രാഷ്‌ട്രീയമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് കൊടുക്കും. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*