
കോട്ടയം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരം നാളെ നടക്കും.സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും.
പ്രക്ഷോഭ സമരത്തിൻ്റെ ഭാഗമായി കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. ഉപരോധസമരം ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.
വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി എൽ ഡി എഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
Be the first to comment