വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ ഡിസംബർ 5 ന് എൽഡിഎഫ് പ്രക്ഷോഭം

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും.

വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി എൽ ഡി എഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*