മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഡബ്ല്യൂസിസി; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ നിലപാടറിയിക്കും

തിരുവനന്തപുരം: ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിലും സിനിമാനയത്തിലെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷമാവും കൂടിക്കാഴ്ച. ദീദി ദാമോദരന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കാണുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി നിയോഗിച്ചിരുന്നു. ഇവർ തയാറാക്കിയ നിർദേശങ്ങളാണ് ഡബ്ല്യൂസിസി സർക്കാരിനെ അറിയിക്കുക. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറഅറിയെ നിയോഗിച്ചത്

Be the first to comment

Leave a Reply

Your email address will not be published.


*