
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നീതിപൂർവമായി അന്വേഷണം നടക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ദിവ‍്യയെ സിപിഎം സംരക്ഷിക്കുന്നുവെന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും കൊലക്കേസിൽ പ്രതിയായ ദിവ‍്യയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. ദിവ‍്യയെ എന്ത് വിലകൊടുത്തും സിപിഎം സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു.
കേരള പോലീസ് അന്വേഷിച്ചാൽ ഈ കേസിൽ കാര‍്യമുണ്ടാവുമെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ടാണ് ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെടുന്നതെന്നും സുധാകരൻ വ‍്യക്തമാക്കി. അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ. മുരളീധരൻ എത്തുമെന്നും ഡിസിസി കത്ത് വിവാദം മാധ‍്യമ സൃഷ്ട്ടിയാണെന്നും പാർട്ടിക്കുള്ളിൽ വിവാദങ്ങളൊന്നുമില്ലെന്നും സുധാകരൻ പറഞ്ഞു.
Be the first to comment