അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം; സി ഐ റ്റി യു

കുമാരനല്ലൂർ: അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏറ്റുമാനൂർ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.

കേരളത്തിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 130 ഓളം വിഭാഗത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ സംഘടനയായ കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏറ്റുമാനൂർ ഏരിയ കൺവൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ ഹരിദാസ് അദ്ധ്യക്ഷനായിരുന്നു.
ഏരിയ സെക്രട്ടറി പിഎൻ പുഷ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിഐറ്റിയു ഏരിയ പ്രസിഡന്റ് കെ എൻ രവി, ട്രേഡ് യൂണിയൻ നേതാക്കളായ വി ആർ പ്രസാദ്, പിഎൻ സാബു, ടി എം സുരേഷ്, കെ കെ ശ്രീമോൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി പ്രമുദ, ഏരിയ ട്രഷറർ സാബു ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ ജസ്റ്റിമോൾ റ്റി സി ക്ഷേമനിധി സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിശദീകരണം നൽകി.

ഭാരവാഹികളായി കെ ഹരിദാസ് (പ്രസിഡന്റ്), പി എൻ പുഷ്പൻ ( സെക്രട്ടറി), സാബു ഗോപാൽ (ട്രഷറർ) എന്നിവരടങ്ങിയ 27 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*