ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം. നാല് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നൽകനാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി പെൻഷനുകൾക്കായി വേറെ ഉത്തരവ് ഇറങ്ങും.

Be the first to comment

Leave a Reply

Your email address will not be published.


*