ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിനായി ചൈതന്യയില്‍ വെല്‍കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍

ഏറ്റുമാനൂര്‍: ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെല്‍കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചു. അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ക്യാമ്പസിലാണ് വെല്‍ കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്.

കാലുകളുടെ വ്യായാമത്തിനായുള്ള ലെഗ് പ്രസ്സ്, കൈകള്‍ക്കും കാലുകള്‍ക്കും വ്യായാമം നല്‍കുന്ന ആാം & പാടില്‍ ബൈക്ക്, റോവര്‍, ഡബിള്‍ സിറ്റിംഗ് പുള്ളര്‍, ഡബിള്‍ വീല്‍ ഷോള്‍ഡര്‍ ബില്‍ഡര്‍, ട്രിപ്പിള്‍ സ്റ്റാന്റിംഗ് ട്വിസ്റ്റര്‍, സ്‌കൈ വാക്കര്‍, സര്‍ഫ് ബോര്‍ഡ് തുടങ്ങിയ ഹെല്‍ത്ത് ഫിറ്റ്‌നസ് എക്യുമെന്റ്‌സ് ആണ് ചൈതന്യ കാമ്പസ്സില്‍ ഒരുക്കിയിരിക്കുന്നത്.

വെല്‍ കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട്ട്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് , അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചൈതന്യ ക്യാമ്പസ്സില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന അഗ്രി ബയോപാര്‍ക്കിന്റെ ഭാഗമായിട്ടാണ് വെല്‍ കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*