ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഹാക്കിങ്ങും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്നറിയാം.
- പ്രധാനമായും ഒടിപി അല്ലെങ്കില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നതാണ് വാടസ്ആപ്പ് ഹാക്കിങ്ങുകള്‍ക്ക് ഇടയാകുന്നത്. ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് വെരിഫിക്കേഷന്‍ കോഡ് മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് ഈ കോഡ് കിട്ടിയാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ കയറാന്‍ കഴിയും.
- ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പിന്‍ ലളിതമോ എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതോ ആയ പിന്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിന്റെ രഹസ്യ പിന്‍ മനസിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.
- അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്- സന്ദേശങ്ങളിലൂടെയോ ഇമെയിലുകളിലൂടെയോ ലഭിക്കുന്ന അജ്ഞാതമായതോ സംശയാസ്പദമായതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നതിന് കാരണമാകുന്നു.
- ഈ ലിങ്കുകള്‍ക്ക് നിങ്ങളുടെ ഡിവൈസില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും ഇടയാക്കും.
- പബ്ലിക്ക് വൈഫൈ ഉപയോഗിക്കരുത് – സുരക്ഷിതമല്ലാത്ത പൊതു വൈഫൈ നെറ്റ്വര്‍ക്കുകളിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കരുത്. നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് ഇത് കാരണമാകും.
- വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക- നിങ്ങളുടെ വാട്ട്സ്ആപ്പ് ആപ്പ് കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തത് നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയെ ബാധിക്കും. പുതിയ അപ്‌ഡേറ്റുകള്‍ ആപ്പിലെ സുരക്ഷവ വീഴ്ചകളെ പരിഹരിക്കുന്നതാണ്. അതിനാല്‍ അവ അവഗണിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിനെ അപകടത്തിലാക്കും.
- സുരക്ഷിതമല്ലാത്ത ഉപയോഗം- നിങ്ങളുടെ ഫോണില്‍ ശക്തമായ പാസ്‌വേർഡോ പിന്‍ അല്ലെങ്കില്‍ ബയോമെട്രിക് ലോക്കോ സജ്ജീകരിക്കാത്തത് നിങ്ങളുടെ അക്കൗണ്ട് മറ്റുളളവര്‍ ഉപയോഗിക്കാന്‍ ഇടയാക്കും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഇത് പ്രത്യേകിച്ചും അപകടകരമാണ്.
- വാട്ട്സ്ആപ്പ് വെബ് : പൊതുവായ കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് സെഷനുകള്‍ ആക്ടീവായി കിടക്കുന്നത് മറ്റുള്ളവരെ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ അനുവദിക്കും. വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ചതിന് ശേഷം എല്ലായ്‌പ്പോഴും ലോഗ് ഔട്ട് ചെയ്യുകയും നിങ്ങളുടെ ഫോണില്‍ നിന്ന് ആക്ടീവ് ഡിവൈസുകളെ നിരീക്ഷിക്കുകയും ചെയ്യുക.
- തട്ടിപ്പുകളില്‍ വീഴരുത്- ഹാക്കര്‍മാര്‍ പലപ്പോഴും സുഹൃത്തുക്കളുടെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നു, വ്യക്തിഗത വിവരങ്ങളോ സ്ഥിരീകരണ കോഡുകളോ ആവശ്യപ്പെടുന്നു. ഈ തട്ടിപ്പുകളില്‍ വീഴുന്നത് അക്കൗണ്ട് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
- ഒന്നിലധികം അക്കൗണ്ടുകള്‍ക്കായി ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് നിങ്ങള്‍ ‘ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്’ ആക്രമണങ്ങള്‍ക്ക് ഇരയാക്കും. ഒരു അക്കൗണ്ട് അപഹരിക്കപ്പെട്ടാല്‍, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് തുറക്കാന്‍ ഹാക്കര്‍മാര്‍ക്ക് അതേ പാസ്‌വേഡ് ഉപയോഗിച്ചേക്കാം.
Be the first to comment