വാട്‌സാപ്പ് വിശ്വസീനിയമല്ലെന്ന ട്വീറ്റുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഹാദ് ദബാരി പങ്കുവച്ച സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോഴും വാട്‌സാപ്പ് നമ്മുടെ ഫോണിന്റെ മൈക്രോഫോണ്‍ ഹാക്ക് ചെയ്യുന്നതായാണ് വാട്സാപ്പിനെതിരെയുളള ആരോപണം.
ആപ്പിന്റെ പ്രൈവസിക്കെതിരെ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വാട്‌സാപ്പ് വിശ്വസനീയമല്ല എന്ന ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്.
WhatsApp cannot be trusted https://t.co/3gdNxZOLLy
— Elon Musk (@elonmusk) May 9, 2023
സംഭവത്തെ തുടര്‍ന്നുളള എല്ലാ ആരോപണങ്ങളും വാട്‌സാപ്പ് നിഷേധിച്ചിട്ടുണ്ട്. ഉപയോക്താവിന് തന്നെയാണ് എല്ലാ നിയന്ത്രണങ്ങളുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. ഒരു ഉപയോക്താവ് കോള്‍ ചെയ്യുമ്പോഴോ വോയിസ് മെസേജ് അയക്കുമ്പോഴോ മാത്രമേ ഉപയോക്താക്കളുടെ മൈക്രോഫോണ്‍ ആക്‌സസസ് ചെയ്യുന്നുളളൂ അതോടൊപ്പം വിവരങ്ങളെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും വാട്‌സാപ്പ് പറഞ്ഞു. എങ്കിലും നിരവധി ഉപയോക്താക്കള്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന പരാതിയുമായി വാട്‌സാപ്പിനെതിരെ മുന്നോട്ട് വരുന്നുണ്ട്.
Over the last 24 hours we’ve been in touch with a Twitter engineer who posted an issue with his Pixel phone and WhatsApp.
We believe this is a bug on Android that mis-attributes information in their Privacy Dashboard and have asked Google to investigate and remediate. https://t.co/MnBi3qE6Gp
— WhatsApp (@WhatsApp) May 9, 2023
എന്‍ഡ് ടു എന്‍ഡ് എന്‍സിക്രിപ്ഷന്‍ എന്ന സ്വകാര്യ സുരക്ഷ സംവിധാനമുളള ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണ് വാട്‌സാപ്പ്. സ്വകാര്യ വിവരങ്ങളായ ഫോണ്‍ നമ്പര്‍, ഫോണിന്റെ വിവരങ്ങള്‍, സ്ഥലം, മൊബൈല്‍ നമ്പറുകള്‍ എന്നിവയുടെ കാര്യത്തില്‍ വാട്‌സാപ്പ് മുന്‍പ് സുരക്ഷാപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ട്വിറ്ററില്‍ മസ്‌ക് ഉടന്‍ കൊണ്ടുവരാനിരിക്കുന്ന പുതിയ മാറ്റങ്ങള്‍ വാട്‌സാപ്പിനോട് സാമാനമായതാണ്.
വൈകാതെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലിൽ നിന്ന് വോയിസ് കോളും വീഡിയോ കോളും ചെയ്യാനാകുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. അതോടൊപ്പം കൂടുതല്‍ സ്വകാര്യതയും ഉറപ്പാക്കാന്‍ ട്വിറ്റര്‍ ഡയറക്ട് സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ഏറ്റവും പുതിയ മെസേജിന് പകരം, ഒരു ത്രെഡിലെ ഏത് മെസേജിനോടും പ്രതികരിക്കാനുള്ള കഴിവാണ് മറ്റൊരു മാറ്റം. ഉപയോക്താക്കള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാനും കഴിയും.
Be the first to comment